ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ
Jun 26, 2026 12:49 PM | By PointViews Editor

            ലോകത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്താനായി യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് (US News and World Report) തയ്യാറാക്കിയ 'ബെസ്റ്റ് ഗ്ലോബൽ യൂണിവേഴ്‌സിറ്റീസ് റാങ്കിങ്ങിൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി ഒന്നാമതെത്തി. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരവും ഗവേഷണ മികവും വിലയിരുത്തി തയ്യാറാക്കിയ ആഗോള പട്ടികയിലാണ് അമേരിക്കയിലെ ഹാർവാർഡ് സർവകലാശാല ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തിയത്. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT), സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബ്രിട്ടനിലെ വിഖ്യാത സ്ഥാപനമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി നാലാം സ്ഥാനത്തും ചൈനയിലെ സിങ്ഹുവ യൂണിവേഴ്സ‌ിറ്റി ആറാം സ്ഥാനത്തുമുണ്ട്.

ആഗോളതലത്തിൽ മികച്ച ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം, അക്കാദമിക് രംഗത്തെ വിദഗ്‌ധരുടെ വിലയിരുത്തലുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിർണ്ണയിച്ചത്.

ലോകമെമ്പാടുമുള്ള 105 രാജ്യങ്ങളിലെ 2,438 സർവകലാശാലകളെ വിശദമായി പഠനവിധേയമാക്കിയാണ് യുഎസ് ന്യൂസ് ഈ പട്ടിക തയ്യാറാക്കിയത്. സർവകലാശാലകളുടെ ആഗോള ഗവേഷണ പ്രശസ്‌തി, അന്താരാഷ്ട്ര തലത്തിലുള്ള പുസ്‌തകങ്ങളുടെയും ലേഖനങ്ങളുടെയും പ്രസിദ്ധീകരണം, അവ ഉദ്ധരിക്കപ്പെടുന്നതിൻ്റെ ആവൃത്തി (Citations) എന്നിവയാണ് പ്രധാന മാനദണ്ഡങ്ങളായത്.

. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഉപരിപഠനത്തിനായി കാനഡയെയും അമേരിക്കയെയും പ്രധാനമായി ആശ്രയിക്കുന്ന സാഹചര്യത്തിൽ പുതിയ റാങ്കിങ് വിവരങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കേരള വിദ്യാഭ്യാസ രംഗം വീക്ഷിക്കുന്നത്.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ-ബെർക്കിലി, യേൽ യൂണിവേഴ്‌സിറ്റി എന്നിവ ഏഴും എട്ടും സ്ഥാനങ്ങളിലുമുണ്ട്. ഒൻപതാം സ്ഥാനത്ത് യുകെയുടെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനും പത്താമതായി കൊളംബിയ യൂണിവേഴ്സ‌ിറ്റിയുമാണ് എത്തിയത്.

തുടർന്നുള്ള സ്ഥാനങ്ങളിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ-ലോസ് ഏഞ്ചലസ് (11), യൂണിവേഴ്സ‌ിറ്റി ഓഫ് വാഷിംഗ്‌ടൺ (12). കോർണൽ യൂണിവേഴ്‌സിറ്റി (13) എന്നിവയുണ്ട്. ഇംപീരിയൽ കോളേജ് ലണ്ടൻ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവ ഒപ്പത്തിനൊപ്പം 14-ാം റാങ്ക് പങ്കിട്ടപ്പോൾ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി 16-ാം സ്ഥാനം നേടി. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയും യൂണിവേഴ്സ‌ിറ്റി ഓഫ് പെൻസിൽവാനിയയും 17-ാം സ്ഥാനത്തും ചൈനയുടെ പീക്കിംഗ് യൂണിവേഴ്സിറ്റി 19-ാം സ്ഥാനത്തുമുണ്ട്.

ആഗോളതലത്തിൽ ഇരുപതാം സ്ഥാനത്തെത്തിയ കാനഡയിലെ യൂണിവേഴ്സ‌ിറ്റി ഓഫ് ടൊറന്റോയാണ് കാനഡയിലെ

സർവകലാശാലകളിൽ ഒന്നാമതുള്ളത്.

Oh... Harvard, Massachusetts, Stanford, oh... Oxford, these are the leaders.

Related Stories
പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

Jun 26, 2026 08:07 PM

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ...

Read More >>
10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

Jun 26, 2026 10:54 AM

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ...

Read More >>
വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

Jun 26, 2026 07:57 AM

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26...

Read More >>
ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.

Jun 26, 2026 06:14 AM

ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.

ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ...

Read More >>
ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ കണ്ടെത്തി?

Jun 25, 2026 07:56 PM

ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ കണ്ടെത്തി?

ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ:  പോരാട്ടം ജൂൺ 26 ന് തുടങ്ങും.

Jun 25, 2026 03:20 PM

ഡ്രഗ് ഫ്രീ കണ്ണൂർ: പോരാട്ടം ജൂൺ 26 ന് തുടങ്ങും.

ഡ്രഗ് ഫ്രീ കണ്ണൂർ: പോരാട്ടം ജൂൺ 26 ന്...

Read More >>
Top Stories